വൈദ്യുതീകരണത്തിന്  കൂടുതല്‍ വിഹിതം

ന്യൂഡല്‍ഹി: റെയില്‍വേയ്ക്ക് ഇലക്ട്രിക്കല്‍ എന്‍ജിനുകള്‍ ലാഭകരമാണെന്നും പരിസ്ഥിതിക്കു കൂടുതല്‍ ഇണങ്ങുന്നതാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു.

നിലവിലെ വേഗത്തിലാണു പ്രവൃത്തി തുടരുന്നതെങ്കില്‍ പത്തോ പതിനഞ്ചോ വര്‍ഷം വേണ്ടിവരും വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാന്‍.
അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണു ശ്രമം. ഊര്‍ജമന്ത്രാലയത്തെ സഹകരിപ്പിച്ചും ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയും വൈദ്യുതീകരണം ഊര്‍ജിതമാക്കും. ഈ വര്‍ഷം 1600 കിലോമീറ്റര്‍ റെയിലും അടുത്ത വര്‍ഷം 2000 കിലോമീറ്റര്‍ റെയിലും വൈദ്യുതീകരിക്കും. പദ്ധതി വിഹിതം 50 ശതമാനത്തോളം ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it