വൈദ്യുതി പ്രതിസന്ധി: രാജി ഭീഷണിയുമായി ജെഡിഎസ് എംഎല്‍എ
BY Rayees RKN24 March 2016 8:20 PM GMT
Rayees RKN24 March 2016 8:20 PM GMT
ബംഗളൂരു: തന്റെ മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന് മുതിര്‍ന്ന ജെഡിഎസ് എംഎല്‍എ വൈ എസ് ദത്ത. ചിക്ക്മംഗളൂരു ജില്ലയിലെ കദൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ദത്ത. സ്പീക്കര്‍ക്ക് കൈമാറേണ്ട രാജിക്കത്തുമായിട്ടാണ് അദ്ദേഹം നിയമസഭയിലെത്തിയത്. വൈദ്യുതി പ്രതിസന്ധി കാരണം മണ്ഡലത്തിലെ ജനങ്ങളില്‍നിന്ന് താന്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതായി രാജിക്കത്ത് ഉയര്‍ത്തിക്കാട്ടി ദത്ത പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോവാനാവില്ല. ജനങ്ങള്‍ വളരെ പരുഷമായിട്ടാണ് പ്രതികരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ തൃപ്തികരമായ നടപടിയെടുത്തില്ലെങ്കില്‍ രാജിവയ്ക്കും. അദ്ദേഹം പറഞ്ഞു. എന്നാല്‍, ദത്തയുടെ രീതി പ്രശ്നപരിഹാരത്തിന്റെ മാര്‍ഗമല്ലെന്നും രാജിവച്ചാല്‍ എങ്ങിനെയാണ് പ്രശ്നം പരിഹരിക്കപ്പെടുകയെന്നുമായിരുന്നു സ്പീക്കര്‍ കഗോഡു തിമ്മപ്പയുടെ മറുപടി. താന്‍ മുമ്പ് നിരവധി തവണ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ പ്രതികരണമുണ്ടായില്ലെന്നും ദത്ത പറഞ്ഞു. തന്റെ മണ്ഡലത്തിലേക്ക് ഏഴുവര്‍ഷം മുമ്പ് അനുവദിച്ച സബ്സ്റ്റേഷന് നിര്‍മാണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT