വൈദ്യുതി താരിഫ് നയത്തിലെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: താരിഫ് നയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാനുള്ള കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2006ലെ നിരക്കുകളില്‍ സമഗ്രമായ ഭേദഗതികള്‍ വരുത്തും. എല്ലാവര്‍ക്കും 24 മണിക്കൂറും വൈദ്യുതി, താങ്ങാവുന്ന നിരക്ക്, നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ ഭേദഗതികള്‍. സൂക്ഷ്മമായ വൈദ്യുതി വിതരണ ശൃംഖലകള്‍ (മൈക്രോ ഗ്രിഡുകള്‍) വഴി വിദൂര പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കും.
കല്‍ക്കരി ഖനികളുടെ സമീപവാസികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. അധികം വരുന്ന വൈദ്യുതിയുടെ വില്‍പനയിലൂടെ മൊത്തത്തില്‍ വിലകുറയ്ക്കല്‍, മല്‍സരക്ഷമമായ ലേലസമ്പ്രദായത്തിലൂടെ പ്രസരണ പദ്ധതികള്‍ വികസിപ്പിക്കും. വൈദ്യുതി മോഷണം ഇല്ലാതാക്കുന്നതിന് സ്മാര്‍ട്ട് മീറ്ററുകള്‍ വ്യാപിപ്പിക്കും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കും. 2022 മാര്‍ച്ചോടെ ജലവൈദ്യുതി ഒഴികെയുള്ള ഊര്‍ജ ഉപയോഗത്തിന്റെ 8 ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കും. സൗരോര്‍ജത്തിനും കാറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്കും അന്തര്‍- സംസ്ഥാന പ്രസരണ ചാര്‍ജ് ഈടാക്കില്ല എന്നിവയാണ് പുതിയ ഭേദഗതികള്‍.
Next Story

RELATED STORIES

Share it