wayanad local

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ധാരണ

വൈത്തിരി: അപര്യാപ്തതകള്‍ നിറഞ്ഞ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ധാരണയായി. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഇന്നലെ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. നിസ്സഹായാവസ്ഥ സമരക്കാരെ ബോധിപ്പിച്ച സൂപ്രണ്ടിനോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എത്താതെ ഉപരോധംഅവസാനിപ്പില്ലെന്ന് സമരക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഡിഎംഒ എത്തി സമരക്കാരമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച തന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it