വൈഗ അണക്കെട്ട് ഇന്ന് തുറന്നുവിടും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ട് ഇന്ന് തുറന്നുവിടും. തേനി ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ഒന്നാണ് വൈഗ.
മുല്ലപ്പെരിയാറില്‍നിന്നെത്തുന്ന ജലം പ്രധാനമായും സംഭരിച്ചുനിര്‍ത്തുന്നത് ഈ അണക്കെട്ടിലാണ്. 71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് വൈഗയിലെ ജലനിരപ്പ് 68.21 അടിയിലെത്തി. സെക്കന്റില്‍ 1,376 ഘനയടി വെള്ളമാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്നത്. ഇതോടെയാണ് കൃഷിയാവശ്യത്തിനായി വൈഗയിലെ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്.
ശിവഗംഗ, ദിണ്ഡിക്കല്‍, രാമനാഥപുരം, മധുര ജില്ലകളില്‍ 1,59,663 എക്കര്‍ സ്ഥലത്താണ് കൃഷിയുള്ളത്. തിരുമംഗലം കനാല്‍, പെരിയാര്‍ കനാല്‍ എന്നിവയിലൂടെ നാലു ജില്ലകളിലെ ഒന്നാംഘട്ട കൃഷിക്കായാണ് വെള്ളം തുറന്നുവിടുക.
Next Story

RELATED STORIES

Share it