വൈഗൂറുകളെ സംബന്ധിച്ച് ലേഖനം: ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന 'പുറത്താക്കി'

ബെയ്ജിങ്: പശ്ചിമ ചൈനീസ് സ്വയംഭരണ പ്രവിശ്യയായ സിന്‍ജിയാങിലെ വൈഗൂര്‍ മുസ്‌ലിംകളോടുള്ള ചൈനീസ് നയത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന വിജയകരമായി 'പുറത്താക്കി'.
ഫ്രഞ്ച് വാര്‍ത്താ വാരികയായ എല്‍ ഓബ്‌സ് ലേഖിക ഉര്‍സുല ഗൗഥിയറുടെ പ്രസ് അക്രഡിറ്റേഷന്‍ പുതുക്കാതെയാണ് ചൈനീസ് സര്‍ക്കാര്‍ പ്രതികാരം വീട്ടിയത്. വൈഗൂറുകളെ സംബന്ധിച്ചുള്ള ലേഖനം ജനങ്ങളെ കൊല്ലുന്ന ഭീകരവും പൈശാചികവുമായ പ്രവൃത്തികളെ ന്യായീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രസ് അക്രഡിറ്റേഷന്‍ പുതുക്കിനല്‍കാത്തത്. അധികൃതരുടെ ആരോപണം യുക്തിഹീനവും ചൈനയിലെ വിദേശ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്താനുള്ള ശ്രമവുമാണെന്നു ഗൗഥിയര്‍ ആരോപിച്ചു.
പ്രസ് കാര്‍ഡ് പുതുക്കിലഭിച്ചില്ലെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ഇതോടെ ഈ മാസം 31നകം ഇവര്‍ക്ക് രാജ്യം വിടേണ്ടിവരും.
Next Story

RELATED STORIES

Share it