വൈഗൂര്‍ നേതാവിന്റെ വിസ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങിലെ വൈഗൂര്‍ വംശജരുടെ സംഘടനയായ വേള്‍ഡ് വൈഗൂര്‍ കോണ്‍ഗ്രസ് നേതാവ് ദുര്‍ഖന്‍ ഈസക്ക് ഇന്ത്യ അനുവദിച്ച വിസ റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. അമേരിക്ക ആസ്ഥാനമായ ഇനീഷ്യേറ്റീവ് ഫോര്‍ ചൈന എന്ന സംഘടന ധര്‍മശാലയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഈസക്ക് വിസ അനുവദിച്ചിരുന്നത്. ഇതിനെ ചൈന രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈസയ്‌ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിസ റദ്ദാക്കിയതില്‍ ഖേദമുണ്ടെന്നും കാരണമറിയില്ലെന്നും ഈസ പ്രതികരിച്ചു. പാകിസ്താനിലെ ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ നല്‍കിയ അപേക്ഷ ചൈന എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it