Kottayam Local

വൈക്കത്ത് വീട്ടിലെ അലമാര കുത്തിത്തുറന്ന് പണം കവര്‍ന്നു

വൈക്കം: വീട്ടിലെ അലമാര കുത്തിത്തുറന്ന് 30000 രൂപ മോഷ്ടിച്ചു. വൈക്കത്ത് താമസിക്കുന്ന ഇന്‍ഷ്വറന്‍സ് ഏജന്റായ സരോജിനിയുടെ വീട്ടിലാണ് മോഷണം നടത്തിയത്.
വീട്ടില്‍ സരോജിനി മാത്രമാണ് ഉണ്ടായിരുന്നത്. നഗരത്തിലെ ആശ്രമം സ്‌കൂളിനു സമീപം താമസിക്കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ റെജി എസ് നായര്‍, മഞ്ജു എന്നിവരുടെ വീട്ടിലാണു മോഷണ ശ്രമം നടന്നത്. കതക് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ അറിഞ്ഞത്. രാത്രി 12.45തോടെയാണ് മോഷ്ടാക്കള്‍ എത്തിയത്.
പോലിസും അയല്‍വാസികളും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തു താമസിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പി എന്‍ ബാബുവിന്റെ വീട്ടിലും ഗെയ്റ്റ് തുറന്ന് മോഷ്ടാക്കള്‍ എത്തിയിരുന്നു.
നായയുടെ കുരകേട്ട് വീട്ടുകാര്‍ ലൈറ്റുകള്‍ ഇട്ടപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പള്ളിപ്പുറം സുനിലിന്റെ വീടിന്റെ ഔട്ട് ഹൗസ് തുറന്നനിലയിലും കണ്ടെത്തി. കോടതിക്കു സമീപമുള്ള ഈരുമുട്ടിത്തറ ഭാഗത്ത് സുല്‍ഫിക്കറിന്റെ വീട്ടിലെത്തി കതക് തള്ളിത്തുറക്കാനുള്ള ശ്രമം നടത്തിയത്. കറണ്ട് ഇല്ലാതിരുന്നതുമൂലം വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല.
വീടിനുള്ളിലേക്ക് ടോര്‍ച്ച് അടിക്കുന്നതുകണ്ട് ഇവര്‍ ബഹളം വച്ചു. ഇതുകേട്ട് മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴാണ് മൂന്നുപേര്‍ ഉണ്ടായിരുന്ന വിവരം മനസ്സിലായത്. നഗരസഭാ ചെയര്‍മാന്റെയും വൈക്കം സിഐ അനില്‍ കുമാര്‍, എസ്‌ഐ സാഹില്‍ എന്നിവരുടെയും നേതൃത്വത്തില്‍ പോലിസും നാട്ടുകാരും പുലര്‍ച്ചെ 4.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it