Kottayam Local

വൈക്കം മണ്ഡലം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തി

വൈക്കം: നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടിയുടെ ഭാഗമായി കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തി.
രാവിലെ കൊടുതുരുത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്കു ലഭിച്ചത്.
കെ അജിത്ത് എംഎല്‍എ, പി നാരായണന്‍ എക്‌സ്. എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, ഇ എന്‍ ദാസപ്പന്‍, എം ജി ഫിലേന്ദ്രന്‍, കെ പി സന്തോഷ്‌കുമാര്‍, സന്തോഷ് കാല, സലിംകുമാര്‍, സോമന്‍, സൂരജ് എന്നിവര്‍ സി കെ ആശയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it