വൈഎംസിഎ ബാസ്‌കറ്റ്‌ബോള്‍: കേരളവര്‍മയും തേവര എസ്എച്ച് കോളജും സെമിയില്‍

കൊച്ചി: വൈഎംസിഎ ഓള്‍ കേരള ഇന്റര്‍ കൊളീജിയറ്റ് ഇന്‍വിറ്റേഷന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പുരുഷവിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ കോളജും തേവര എസ്എച്ച് കോളജും സെമിഫൈനലില്‍ കടന്നു. വാഴക്കുളം വിശ്വജ്യോതി കോളജിനെ 63-58 എന്ന സ്‌കോറിനാണ് കേരളവര്‍മ തോല്‍പിച്ചത്. കുസാറ്റിനെ 33-19 സ്‌കോറിന് പരാജയപ്പെടുത്തിയാണ് എസ്എച്ച് ടീം സെമിയിലെത്തിയത്. വനിതാവിഭാഗം മല്‍സരത്തില്‍ പാല അല്‍ഫോണ്‍സ കോളജ്, കുസാറ്റ് ടീമിനെ 50-17 നു തോല്‍പിച്ചു.
തൃക്കാക്കര വൈഎംസിഎ പ്രൊജക്റ്റ് സെന്ററിലെ ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ മൂന്നാംദിനമായ ഇന്നു വൈകീട്ട് 4.30 മുതല്‍ സെമിഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it