palakkad local

വേല ആഘോഷത്തിനിടെ പോലിസുകാരന് കുത്തേറ്റു

പാലക്കാട്: കിനാശേരി ചേറുംബറ്റ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെ പോലിസുകാരന് കുത്തേറ്റു. സൗത്ത് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസുകാരനായ ശിവദാസിനാണ് കുത്തേറ്റത്.
വണ്ടിത്താവളം സ്വദേശിയാണ്. തോളില്‍ ഗുരുതരമായി പരുക്കേറ്റ ശിവദാസിനെ മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. വേലാഘോഷത്തിനായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മുതല്‍ ശിവദാസ് ക്ഷേത്ര പരിസരത്ത് ഡ്യുട്ടിയിലുണ്ട്.
വേലക്കിടയിലുണ്ടായ അടപിടിക്കിടയിലാണ് പോലീസുകാരന് കുത്തേറ്റത്. കുത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സൗത്ത് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it