Kottayam Local

വേറിട്ട വികസന കാഴ്ചപ്പാടുമായി എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ നാസര്‍

കോട്ടയം: തിരഞ്ഞെടുപ്പില്‍ കന്നിയങ്കമാണെങ്കിലും വേറിട്ട വികസന കാഴ്ച്ചപ്പാടുകള്‍ നിരത്തിയാണ് കോട്ടയം നഗരസഭ ഏഴാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ നാസര്‍ പ്രചാരണ രംഗത്ത് മുന്നേറുന്നത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന അബ്ദുല്‍ നാസര്‍ കുമ്മനം പ്രദേശത്തിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാട്ടുകാരുടെ സഹകരണത്തോടെ നിര്‍ധന രോഗികള്‍ക്കു ചികില്‍സ, സാധുക്കളായ വിദ്യാര്‍ഥികള്‍ക്കു പഠനോപകണം വിതരണം എന്നിവയ്ക്കു ചുക്കാന്‍ പിടിക്കാന്‍ അബ്ദുല്‍ നാസര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇത്തരം സന്നന്ധ സേവന പ്രവര്‍ത്തന രംഗത്തെ പരിചയവുമായാണ് ഇദ്ദേഹം വോട്ടര്‍മാരെ സമീപിക്കുന്നത്.
പൊതുജനങ്ങളുടെ ആവശ്യത്തിനായി മെംബറുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രം ആരംഭിക്കുക, അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുക, തൊഴില്‍ രഹിതരായ യുവതീ-യുവാക്കള്‍ക്ക് പിഎസ്‌സി കോച്ചിങ് ഉള്‍പ്പെടെ പരീക്ഷാ കോച്ചിങ് കൗണ്‍സലിങ് സെന്റര്‍ ആരംഭിക്കുക ഇങ്ങനെയുള്ള വികസന സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കലാണ് ലക്ഷ്യമെന്ന് അബ്ദുല്‍ നാസര്‍ പറയുന്നു.
Next Story

RELATED STORIES

Share it