palakkad local

വേനല്‍ കനക്കുന്നു; നാട്ടിന്‍പുറങ്ങളില്‍ കാലികളെ വിറ്റഴിക്കുന്നു

വണ്ടിത്താവളം: വേനല്‍ശക്തമായതോടെ നാട്ടിന്‍പുറങ്ങളിലെ കര്‍ഷകര്‍ കന്നുകാലികാലികളെ വിറ്റഴിക്കുന്നു.കടുത്ത വേനലിനെത്തുടര്‍ന്നു മേച്ചില്‍പുറങ്ങള്‍ കുറഞ്ഞതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ മേയ്ക്കുന്നതിനുള്ള സൗകര്യമില്ലാത്തതാണ് പശുക്കളെ വില്‍പനനടത്തുവാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി എന്നീ പഞ്ചായത്തുകളില്‍മാത്രം മുന്നൂറിലധികം പശുക്കളെയും കിടാങ്ങളേയുമാണ് വില്‍പന നടത്തിയതെന്നു ക്ഷീരകര്‍ഷക സംഘം ഭാരവാഹികള്‍ പറയുന്നു. വേനല്‍ചൂട് വര്‍ദ്ധിച്ചതിനാല്‍ പശുക്കളുടെ പരിപാലനം കുറഞ്ഞു.
കറവയില്ലാത്തതും വേനല്‍മൂലം കറവ കുറഞ്ഞതുമായ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്നവര്‍ മേച്ചില്‍പുറങ്ങളിലേക്ക് ഇവകളെ കൊണ്ടുപോകുന്നതിനാല്‍ ഉപജീവനമാര്‍ഗ്ഗം ഇല്ലാത്ത അവസ്ഥയിലായി. ഇരുപതിലധികം പശുക്കളെ ഒരു വ്യക്തിയെ ഉപയോഗിച്ച് പരിപാലിക്കുന്നതിനുള്ള സംവിധാനം അതിര്‍ത്തി പഞ്ചായത്തുകളില്‍ നടന്നുവരുന്നുണ്ടെങ്കിലും വേനലില്‍ കൃത്യമായി വെള്ളം കൊടുക്കുവാനും തീറ്റപുല്‍ നല്‍കുവാനും സാധിക്കാത്തതിനാല്‍ കന്നുകാലികളെ വില്‍പന നടത്തേണ്ട അവസ്ഥയുണ്ടായെന്ന് ക്ഷീരകര്‍ഷകനായ ശക്തിവേല്‍കൗണ്ടര്‍ പറയുന്നു. തീറ്റപുല്‍കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പശുക്കളെ പരിപാലിക്കുവാന്‍ പ്രയാസമുണ്ടാകാറില്ലെന്നും ചെറുകിട ക്ഷീര കര്‍ഷകരെ സഹായിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യമായ പദ്ധതികള്‍ഇല്ലാത്തതിനാല്‍ വില്‍പന നടത്തേണ്ട ഗതികേടിലെത്തുന്നതായി മീനാക്ഷിപുരത്തെ ക്ഷീരകര്‍ഷകര്‍ പറയുന്നു.
വേനല്‍മൂലം പശുക്കളെ വില്‍പനനടത്തുന്നത് പാല്‍ഉല്‍പാദനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it