Kollam

വേനല്‍ ആസ്വദിക്കാം; വനത്തില്‍ രാപാര്‍ക്കാം

തെന്മല ശെന്തുരുണിയിലെ കൊടുംവനത്തിനുള്ളില്‍ താമസിച്ചുകൊണ്ട് കാനനഭംഗിയും വന്യമൃഗങ്ങളുടെ സാമീപ്യവും അനുഭവിച്ചറിയാം. സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് കാടിനുള്ളില്‍ ട്രെക്കിങും നടത്താം. പറമ്പിക്കുളം, പെരിയാര്‍ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ മാതൃകയില്‍ ശെന്തുരുണി വന്യമൃഗസങ്കേതത്തിലും വിനോദസഞ്ചാരികള്‍ക്കായി താമസസൗകകര്യവും സാഹസികര്‍ക്കായി ട്രെക്കിങും സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഒരുക്കിയിട്ടുണ്ട്.

കൊല്ലംജില്ലയുടെ കിഴക്ക് പശ്ചിമഘട്ടവുമായി തോളുരുമ്മി നില്‍ക്കുന്ന നിത്യഹരിത വനപ്രദേശമാണ് ശെന്തുരുണി. ഘോരവന പ്രദേശമായ മേഖലയില്‍ അപൂര്‍വ സസ്യങ്ങളെക്കൂടാതെ ആന, കടുവ, പുലി, കാട്ടുപോത്ത്, സിംഹവാലന്‍ കുരങ്ങ്, മഌവ് തുടങ്ങിയ വന്യമൃഗങ്ങളുമുണ്ട്.
172. 40 ചതുരശ്ര കിലോമീറ്ററാണ് ശെന്തുരുണി വന്യമൃഗ സങ്കേതത്തിന്റെ വിസ്തൃതി. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ നിര്‍മാണത്തെതുടര്‍ന്ന് രൂപപ്പെട്ട 26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ജലാശയമാണ് ശെന്തുരുണിയുടെ മറ്റൊരു ആകര്‍ഷണീയത. അത്യപൂര്‍വമായ പ്രകൃതി സൗന്ദര്യമാണ് ഈ പ്രദേശത്തിന്റെ സവിശേഷത.
ശെന്തുരുണി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി വനത്തിനുള്ളിലെ കുറുന്തോട്ടിവളവ്, റോക്ക്‌വുഡ്, പള്ളിവാസല്‍, ഇടിമുഴങ്ങാംപാറ എന്നീ നാലിടത്താണ് വിനോദ സഞ്ചാരികള്‍ക്കായി താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പരിസരത്തിനിണങ്ങുന്ന ചെറിയ ഷീറ്റ് മേഞ്ഞ കുടിലുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കുറുന്തോട്ടിയില്‍ രണ്ടുപേര്‍ക്ക് താമസിക്കാം. ഭക്ഷണത്തോടൊപ്പം ഈ തുകയ്ക്ക് ട്രെക്കിങും നടത്താം.
തെന്മല ഇക്കോടൂറിസത്തിന് സമീപത്തുള്ള ശെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ ഓഫിസിലാണ് കാട്ടിനുള്ളിലെ താമസം, ട്രെക്കിങ് എന്നിവയുടെ ബുക്കിങ്. ഇവിടെനിന്ന് വനംവകുപ്പിന്റെ ജീപ്പില്‍ ടൂറിസ്റ്റുകളെ വനത്തിനുള്ളിലെ കുടിലുകളില്‍ എത്തിക്കും.
ശെന്തുരുണി ഇക്കോടൂറിസം പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന ട്രെക്കിങ രണ്ട് തരത്തിലുണ്ട്. ഒരു പകല്‍ മുഴുവന്‍ കാട്ടിനുള്ളിലൂടെയുള്ള ട്രെക്കിങില്‍ 16 കിലോമീറ്റര്‍ ദൂരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ച് മണിയോടെ തിരിച്ചെത്തുന്ന ഈ പാക്കേജും മൂന്ന് മണിക്കൂര്‍ നീളുന്ന മറ്റൊരു ട്രെക്കിങ് പാക്കേജും.
Next Story

RELATED STORIES

Share it