Kottayam Local

വേനല്‍മഴയില്‍ കുമരകത്ത് വ്യാപക നാശം

കുമരകം: ഇന്നലെ വൈകീട്ട് ശക്തമായി വീശിയ കാറ്റില്‍ കുമരകത്ത് വ്യാപക നാശം. മല്‍സ്യ തൊഴിലാളികളുടെ വള്ളങ്ങള്‍ വേമ്പനാട്ടുകായലില്‍ മുങ്ങി. പള്ളിച്ചിറക്ക്‌സമീപം ഉള്‍നാടന്‍ മല്‍സ്യ സംഘത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.
കാറ്റും മഴയും മൂലം ഇവിടെ കയറിനിന്ന് 14 മല്‍സ്യ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. സംഘത്തിന്റെ ഫയലുകളും മറ്റു ഉപകരണങ്ങളും മഴയില്‍ കുതിര്‍ന്ന് നശിച്ചു. കുമരകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. കുമരകം വൈഎംസിഎക്ക് സമീപം വൈദ്യുതി കമ്പി പൊട്ടിവീണെങ്കിലും അപകടം ഒഴിവായി.
വളരെ വൈകിയും വൈദ്യുതി വിതരണം പുനരാരംഭിക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവാര്‍പ്പിലും കുമരകത്തും നെല്‍പ്പാടങ്ങള്‍ കാറ്റിലും മഴയിലും നിലംപൊത്തി. കൊയ്ത്തുകൂട്ടിയ നെല്‍കൂനകള്‍ വെള്ളത്തിനായി കുമരകത്തെക്കു വൈദ്യുതി എത്തിക്കുന്ന നാലു ഫീഡറുകളും തകരാറിലായി.
Next Story

RELATED STORIES

Share it