palakkad local

വേനല്‍ച്ചൂടിന് ശമനമില്ല; ജനജീവിതം ദുസ്സഹമാവുന്നു

പാലക്കാട്: ജില്ലയില്‍ ചൂടിന് ഇന്നലെയും ശമനമില്ല. ബുധനാഴ്ച 41.9 ഡിഗ്രി താപനിലയിലായിരുന്ന ജില്ലയില്‍ വ്യാഴാഴ്ച 41.6യായെങ്കിലും ഇന്നലെ 41.7 യായി വീണ്ടും ഉയര്‍ന്നു. മലമ്പുഴയില്‍ 41.7 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മുണ്ടൂരില്‍ 40.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂടു തുടരുന്നതിനാല്‍ പകല്‍ 11 കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങാനാകാത്ത അവസ്ഥയാണ്.
യാത്രയ്ക്കിടെ ചൂടുകാറ്റ് മുഖത്തടിച്ച് ഒട്ടേറെ യാത്രക്കാര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അസഹ്യമായ ചൂടില്‍ ജനങ്ങള്‍ക്കു പുറമേ പക്ഷിമൃഗാദികളും വെന്തുരുകുകയാ ണ്. ഇതിനിടെ കേരളത്തില്‍ ഇനിയും കൊടും ചൂടു വരുമെന്ന റിപോര്‍ട്ട് പാലക്കാടിനെ ഭീതിയിലാക്കിയിട്ടുണ്ട്. നിലവിലെ ചൂടുകാറ്റും പൊള്ളലും താങ്ങാനാവാതെ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍.
ദിവസങ്ങളായി 40ന് മുകളില്‍തന്നെയാണ് ജില്ലയിലെ താപനില. കുടിവെള്ളസ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
കൃഷിയിടങ്ങളെല്ലാം ഉണങ്ങി കരിഞ്ഞു തുടങ്ങി. ജലസംഭരണികളും വരള്‍ച്ചയുടെ പിടിയിലായതോടെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നു വിടാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതോടെ മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ചുള്ള പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വറ്റി വരണ്ടിരിക്കുകയാണ്. കനത്തചൂടില്‍ നിര്‍മാണമേഖലയിലെ തൊഴിലാളികളാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. വളര്‍ത്തുമൃഗങ്ങളും ചൂടില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം മലയോരമേഖലകളില്‍ തീറ്റയു ം വെള്ളവും തേടി കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്.
ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it