Flash News

വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍

വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍
X
train

തിരുവനന്തപുരം: വേനല്‍ക്കാല തിരക്ക് കുറയ്ക്കുന്നതിന് തിരുനല്‍വേലി- ഗാന്ധിധാം, എറണാകുളം-ഹൗറ സെക്ടറുകളില്‍ കൂടുതല്‍ സ്‌പെഷ്യന്‍ തീവണ്ടികള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
ഗാന്ധിധാമില്‍ നിന്ന് ഏപ്രില്‍ 11, 18, 23 മേയ് 30, ജൂണ്‍ 6 എന്നീ തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-09458) മൂന്നാം നാള്‍ രാവിലെ 11.30 ന് തിരുനല്‍വേലിയിലെത്തും. മടക്കയാത്രയില്‍ രാവിലെ 7.55 ന് തിരുനല്‍വേലിയില്‍ നിന്നും രാവിലെ 7.55 ന് ഈ മാസം 14, 21, മേയ് 26, ജൂണ്‍ 2, 9 തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-9457) മൂന്നാം ദിവസം പുലര്‍ച്ചെ 4.50 ന് ഗാന്ധിധാമില്‍ എത്തിച്ചേരും. 10 തേഡ് എ.സി.കോച്ചുകള്‍, 4 സ്ലീപ്പര്‍ ക്ലാസ്സ്, രണ്ട് ജനറല്‍ കോച്ചുകള്‍ എന്നിവ ട്രെയിനിലുണ്ടാകും.
ഏപ്രില്‍ 9 നും ജൂണ്‍ 25 നുമിടയ്ക്ക് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 5 മണിയ്ക്ക് ഹൗറയില്‍ നിന്ന് പുറപ്പെടുന്ന സുവിധ സ്‌പെഷ്യല്‍ (നമ്പര്‍-02853) തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ 6 മണിയ്ക്ക് എറണാകുളം ജംഗ്ഷനിലെത്തും. മടക്കയാത്രയില്‍ ഏപ്രില്‍ 12 നും 28 ജൂലൈയ്ക്കുമിടയില്‍ എല്ലാ ചൊവ്വാഴ്ചകളിലും എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.50 ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-02854) അടുത്ത ദിവസം രാത്രി 11 മണിയ്ക്ക് ഹൗറയിലെത്തും. ഈ ട്രെയിനുകള്‍ ഒരു സെക്കന്റ് എ.സി., നാല് തേഡ് എ.സി, 12 സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകള്‍ എന്നിവ ഉണ്ടായിരിക്കും. [related]
Next Story

RELATED STORIES

Share it