Agriculture

മഴമാറി, ചീരകൃഷിയാവാം

മഴമാറി, ചീരകൃഷിയാവാം
X
cheera

മഴമാറിയതോടെ നാടെങ്ങും പച്ചക്കറികൃഷിയുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. വേനല്‍ക്കാല പച്ചറികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചീര തന്നെ. കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ചുവപ്പ് ചീരയ്ക്കും ചിലയിടങ്ങളില്‍ പച്ചയിനങ്ങള്‍ക്കുമാണ് ഡിമാന്റ്.

അരുണ്‍, കണ്ണാറലോക്കല്‍ എന്നീയിനങ്ങളാണ് ചുവപ്പ് ചീരയില്‍ പ്രധാനം. കണ്ണാറലോക്കലിന്് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂക്കുന്ന സ്വഭാവമുള്ളതിനാല്‍ കര്‍ഷകര്‍ പലപ്പോഴും ഒഴിവാക്കാറുണ്ട്.  

chhera 1

സി ഒ 1, മോഹിനി എന്നിവയാണ് പച്ചയിനങ്ങളില്‍ പ്രചാരമേറിയത്.മണ്ണുകിളച്ച് നിരപ്പാക്കിയതിനുശേഷം ആഴം കുറഞ്ഞ ചാലുകള്‍ തയ്യാറാക്കിയും തിട്ടകള്‍ കോരിയുയര്‍ത്തിയും ചീരനടാം. വേനലില്‍ ചാലുകളാണ് നല്ലത്. 20 മുതല്‍ 30 ദിവസം പ്രായമായ തൈകളാണു നടേണ്ടത്. തൈകള്‍ തമ്മില്‍ 20 സെ.മീ അകലം വേണം.കാലിവളവും കമ്പോസ്റ്റും ഗോമൂത്രവും പിണ്ണാക്കുവളങ്ങളും ചീരയ്ക്ക് അനുയോജ്യമായ ജൈവവളങ്ങളാണ്.

ഒരു കിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതോ  ഗോമൂത്രം എട്ടിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതുമൊക്കെ പ്രയോഗിക്കാവുന്നതാണ്. ഓരോ തവണയും വിളവെടുത്തുകഴിഞ്ഞാലുടന്‍ ചാണകത്തെളിയോ ഗോമൂത്രം നേര്‍പ്പിച്ചതോ തളിച്ചുകൊടുത്താല്‍ അടുത്ത വിളവ് ഉഷാറാവും.
Next Story

RELATED STORIES

Share it