kannur local

വേനലവധിയില്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് ജില്ലാ കലക്ടര്‍

കണ്ണൂര്‍: ജില്ലയില്‍ താപനില റെക്കോഡ് കട—ന്നതിനിടയില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ചില സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരേ ജില്ലാഭരണകൂടം രംഗത്ത്. വിദ്യാലയങ്ങള്‍ മെയ് 2ന് തുറക്കരുതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മധ്യവേനല്‍ അവധി കഴിഞ്ഞ് കോളജുകളും ഏതാനും വിദ്യാലയങ്ങളും മെയ് 2ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ ഇടപെട്ടത്.
സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കഠിനമായ ചൂടില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് വേനലവധി തീരും മുമ്പ് സ്‌കൂളുകള്‍ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടത്.പരീക്ഷാ ഫലപ്രഖ്യാപനത്തിനു ശേഷം മെയ് രണ്ടിന് ജില്ലയിലെ പല സ്‌കൂളുകളിലും ഒമ്പത്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിക്കാനുള്ള നീക്കത്തിലാണ്. ക്ലാസ് തുടങ്ങുമെന്ന അറിയിപ്പ് പത്രങ്ങള്‍ മുഖേന നല്‍കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ സ്‌കൂള്‍ തുറക്കരുതെന്ന അറിയിപ്പ് നല്‍കിയത്.
പല സിബിഎസ്ഇ സ്‌കൂളുകളിലും ഒമ്പത്, 10 വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട്. ചുട്ടുപ്പൊള്ളുന്ന വേനലില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ എരിപൊരി കൊള്ളുകയാണ്. ഇതിനിടെയെത്തിയ ജില്ലാ കലക്ടറുടെ അറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it