Idukki local

വേദി തകരാറിലായി; കോല്‍ക്കളി മല്‍സരം തടസ്സപ്പെട്ടു

തൊടുപുഴ: വേദി തകരാറിലായതിനെ തുടര്‍ന്ന് കോല്‍ക്കളി വേദിയില്‍ മത്സരം തടസപ്പെട്ടു. പോലിസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.പ്ലൈവുഡ് ഉപയോഗിച്ച് നിര്‍മ്മിച്ച വേദിയില്‍ ഇന്നലെ ഓട്ടം തുള്ളല്‍ നടന്നിരിന്നു.
ഇതിനെ തുടര്‍ന്നു ഇന്നലെ രാവിലെ നടന്ന കോല്‍ക്കളി മത്സരത്തില്‍ വേദി ഇളക്കം കണ്ടെത്തിയതോടെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ വേദി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.വേദി മാറ്റാനാവില്ലെന്ന സംഘാടകര്‍ പറഞ്ഞു.യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ അനന്ദു ഉണ്ണി,മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് വിഷയം പരിഹരിച്ചത്.എംഇഎസ് കോളജ് മാറമ്പള്ളി സ്‌കൂള്‍ ടീമാണ് വേദി തകരുമെന്നു പരാതി പറഞ്ഞത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത കൂടുതല്‍ പോലിസ് സ്ഥലത്തെത്തി.18മത്സരങ്ങള്‍ നടന്ന വേദിയില്‍ ഭീതിയോടെയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.രാവിലെ 9നു തുടങ്ങേണ്ട മത്സരങ്ങള്‍ 10.45നാണ് തുടങ്ങിയത്.കോല്‍ക്കളിയില്‍ മാറമ്പള്ളി സ്‌കൂള്‍ വിജയികളായി
Next Story

RELATED STORIES

Share it