thiruvananthapuram local

വേദിമാറി; നാടോടിനൃത്തത്തിന്എത്തിയവര്‍ നെട്ടോട്ടമോടി

തിരുവനന്തപുരം: വേദിമാറിയതറിയാതെ നാടോടിനൃത്തത്തിനെത്തിയവര്‍ കുഴങ്ങി. പൂജപ്പുര മൈതാനിയിലെ വേദിയില്‍ ഇന്നലെ നടത്താനിരുന്ന നാടോടിനൃത്തവും കോല്‍ക്കളിയും വെള്ളിയാഴ്ച രത്രിയാണ് അഞ്ചാം വേദിയായ സെന്റ് ജോസഫ് സ്‌കൂളിലേക്ക് മാറ്റിയത്. സെന്റ് ജോസഫ് സ്‌കൂളില്‍ നടത്താനിരുന്ന വട്ടപ്പാട്ട് പൂജപ്പുരയിലേക്കും മാറ്റി. രാത്രി ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നെങ്കിലും പലരും അതറിഞ്ഞിരുന്നില്ല.
മല്‍സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മല്‍സരാര്‍ഥികള്‍ വേദിയിലെത്തിയത്. അപ്പോഴാണ് വേദി മാറിയത് പലരും മനസിലാക്കിയത്. തുടര്‍ന്ന് കിട്ടിയ വാഹനത്തില്‍ കയറി സെന്റ് ജോസഫ് സ്‌കൂളിലെത്തുകയായിരുന്നു. ചിലരുടെ നമ്പര്‍ വിളിക്കാന്‍ നേരമായിരുന്നു. പലരും സ്റ്റെജിന് സൈഡിലും പിന്നിലുമായി തന്നെ നിന്ന് മേക്കപ്പിട്ടത്. മാതാപിതാക്കളും ആകെ അങ്കലാപ്പിലായിരുന്നു. ഇത്തരത്തില്‍ വേദി മാറ്റം വരുത്തുമ്പോള്‍ അത് മല്‍സരാര്‍ഥികളെ അറിയിക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it