Flash News

വേട്ടയാടല്‍ തന്റെ രീതിയല്ല ; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി സുധീരന്‍

വേട്ടയാടല്‍ തന്റെ രീതിയല്ല ; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി സുധീരന്‍
X
vm-sudheeran
തിരുവനന്തപുരം: വേട്ടയാടല്‍ തന്റെ രീതിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതം. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവിരോധമില്ല. എതിര്‍ക്കുന്നത് അദേഹത്തിന്റെ നിലപാടുകളെയാണ്. ആലുവയില്‍ നടത്തിയ വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്.ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് അത് മനസിലാകും. നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്നും സുധീരന്‍ വ്യക്തമാക്കി.18 വര്‍ഷമായി വെള്ളാപ്പള്ളി തന്നെ വേട്ടയാടുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സുധീരന്‍.
Next Story

RELATED STORIES

Share it