Districts

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പൊതു സ്വതന്ത്രന്‍

വേങ്ങരയില്‍  കുഞ്ഞാലിക്കുട്ടിക്കെതിരേ  പൊതു സ്വതന്ത്രന്‍
X
kunjalikutty

മലപ്പുറം: വേങ്ങരയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ പൊതു സ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ ധാരണ. ഇതിനായി ഇടതു നേതാക്കളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയാരംഭിച്ചു. കാന്തപുരം സുന്നി വിഭാഗം അനുഭാവിയായ ചേറൂര്‍ അബ്ദുല്ല മുസ്‌ല്യാരെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചാണ് പ്രാഥമിക ചര്‍ച്ച നടക്കുന്നത്. പ്രമുഖ ഇസ്‌ലാമിക ചരിത്രകാരന്‍ കൂടിയാണ് ചേറൂര്‍ അബ്ദുല്ല മുസ്‌ല്യാര്‍. ഇസ്‌ലാമിക ലോക രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രമുഖ വാഗ്മിയും വേങ്ങരയിലെ അറബിക് കോളജിന്റെ സാരഥിയുമാണ്. കഴിഞ്ഞ തവണ വേങ്ങരയില്‍ ഇടതിനായി ഐഎന്‍എല്ലിലെ കെ പി ഇസ്മയിലാണ് മല്‍സരിച്ചിരുന്നത്. സ്ഥാനാര്‍ഥി ദുര്‍ബലനായതിനാല്‍ വന്‍ മാര്‍ജിനിലാണ് കുഞ്ഞാലിക്കുട്ടി വിജയം കണ്ടത്. ഇത്തവണ ഇതിനു തടയിടുന്നതിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് പൊതു സ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ ആലോചന. ഇടതിനു പുറമെ വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ കക്ഷികളും പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് ധാരണയായിട്ടുണ്ട്. എസ്ഡിപിഐയുമായും സംസാരിച്ചിട്ടുണ്ടെന്ന് ഇടതു നേതാക്കള്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശക്തനായ പൊതുസ്ഥാനാര്‍ഥി രംഗത്തെത്തുന്നതോടെ വേങ്ങരയില്‍ ലീഗിന് വിജയം എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.  [related]
Next Story

RELATED STORIES

Share it