kozhikode local

വെസ്റ്റ് ഹില്‍ അപകടം: ബസ് ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ബസ്സിനടിയിലേക്ക് തെറിച്ച് വീണ യുവാവ് മരിച്ച സംഭവത്തില്‍ പോലിസ് പ്രതിചേര്‍ത്ത ബസ് ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കഴിഞ്ഞ 15ന് വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം അപകടത്തില്‍പ്പെട്ട അനഘ ബസ്സിന്റെ െ്രെഡവര്‍ സന്ദീപിനെയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്യൂരിഡാന്‍ മണ്ണെണ്ണയില്‍ കലര്‍ത്തി കഴിക്കുകയായിരുന്നു.
ബസ് മനപൂര്‍വം മുന്നോട്ടെടുത്തതോടെ അടിയില്‍പെട്ടാണ് പണിക്കര്‍ റോഡ് സ്വദേശി അലോഷ്യസ് ജെയിംസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍, ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പിക്കപ്പ് വാന്‍ തട്ടിയിട്ട് ബസ്സിനടിയില്‍ പെട്ടാണ് ബൈക്ക് യാത്രികന്‍ മരിച്ചതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. പിക്കപ്പ് ഡ്രൈവര്‍ അത്തോളി വി കെ റോഡ് സ്വദേശി ഷിബില്‍നാഥി(28)നെ പോലിസ് അറസ്റ്റുചെയ്യുകയും ബസ് െ്രെഡവര്‍ക്കെതിരെ പോലിസ് ചുമത്തിയ മനപ്പൂര്‍വമുള്ള നരഹത്യാ കേസ് ലഘൂകരിക്കുകയും ചെയ്തു. എന്നാല്‍, പോലിസ് കസ്റ്റഡിയിലും ജയിലിലും ബസ് െ്രെഡവര്‍ സന്ദീപിന് ക്രൂരമായ മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. 23ന് ജാമ്യം കിട്ടിയ ശേഷം ശാരീരിക- മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സന്ദീപ് ബസ് വിട്ടു നല്‍കാത്തതിലും ദുഖിതനായിരുന്നു. ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it