വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍

നാഗ്പൂര്‍: ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10 ഗ്രൂപ്പ് ഒന്നില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ വെ സ്റ്റ് ഇന്‍ഡീസ് സെമിയില്‍. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക  പുറത്താവലിന്റെ വക്കിലാണ്.  ടോസ് നേടിയെങ്കിലും വിന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എടുത്തു.തുടര്‍ന്ന് ബാറ്റ് ചെയ്ത വിന്‍ഡീസ് 19.4 ഓവറില്‍ മൂന്നു വിക്കറ്റ് ശേഷിക്കെ ഏഴു വിക്കറ്റിന് 123 റണ്‍സെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡിസിനുവേണ്ടി മാര്‍ലോണ്‍ സാമുവല്‍ 44 റണ്‍സും ജോണ്‍സണ്‍ ചാള്‍സ് 32 റണ്‍സും നേടി. മര്‍ലോണ്‍ സാമുവലാണ്  മാന്‍ ഓഫ് ദ മാച്ച് . ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച വിന്‍ഡീസിനു മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ ശക്തമായ ബാറ്റിങ്‌നിരയ്ക്ക് അടിതെറ്റുകയായിരുന്നു.നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 122 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ.47 റണ്‍സെടുത്ത ഓപണര്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടി ല്‍ നിന്നു രക്ഷിച്ചത്. 46 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഡികോക്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡേവിഡ് വിയെസ് (28), ക്രിസ് മോറിസ് (16*), എബി ഡിവില്ലിയേഴ്‌സ് (10) എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റു താരങ്ങള്‍. അഞ്ചു വിക്കറ്റിന് 47 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് കളിയിലേക്ക് തിരിച്ചുവരാനായി ല്ല. ആറാം വിക്കറ്റില്‍ ഡികോക്ക്-വിയെസ് സഖ്യം ചേര്‍ന്നെടുത്ത 50 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ഹാഷിം അംല (1), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (9), റിലേ റോസ്സോ (0), ഡേവിഡ് മില്ലര്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയത്.
Next Story

RELATED STORIES

Share it