വെസ്റ്റ്ബാങ്ക്: മുസ്‌ലിം ആരാധനാലയത്തില്‍ ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കടന്നു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബ്‌ലസ് നഗരത്തില്‍ ജൂത കുടിയേറ്റക്കാര്‍ പ്രാദേശിക മുസ്‌ലിം ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി. സൈന്യത്തിന്റെ അകമ്പടിയോടെ വന്ന ആയിരത്തിലധികം കുടിയേറ്റക്കാര്‍ ആരാധനാലയത്തിലേക്ക് (ജോസഫ് ടോംപ്) ഇരച്ചുകയറി താല്‍മൂദ് അധിഷ്ഠിത ആചാരങ്ങള്‍ നടത്തുകയായിരുന്നെന്ന് ബാല്‍ട്ട അഭയാര്‍ഥി ക്യാംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഹ്മദ് ഷാമേഖ് അറിയിച്ചു. ഇതിനെതിരേ നിരവധി ഫലസ്തീനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ഏതാനും ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. മുസ്‌ലിം വിശ്വാസികളും ജൂത കുടിയേറ്റക്കാരും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയാണിത്. ഈ ആരാധനാലയം പാത്രിയര്‍ക്കീസ് ജോസഫിന്റെ കല്ലറയാണെന്നാണ് ജൂതന്മാരുടെ വിശ്വാസം.
എന്നാല്‍, രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മുസ്‌ലിം ഇമാം ശെയ്ഖ് യൂസുഫ് ദവിഖാതിനെ അടക്കം ചെയ്ത കല്ലറയാണിതെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം.
Next Story

RELATED STORIES

Share it