Life Style

വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ ഗസാ മുനമ്പിലേക്കു നാടുകടത്താന്‍ നീക്കം

തെല്‍അവീവ്: വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ പോരാളികളുടെ ബന്ധുക്കളെ ഗസാ മുനമ്പിലേക്കു നാടുകടത്താനുള്ള പദ്ധതിക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ നല്‍കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈനിക അധിനിവേശത്തിനെതിരേ പോരാടുന്നവര്‍ക്കെതിരേയുള്ള പുതിയ പദ്ധതി മുന്നോട്ടുവച്ചത് ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ ആണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ മേഖലയായ ഗോഷ് എറ്റിസണ്‍ സന്ദര്‍ശനവേളയില്‍ പദ്ധതിയുടെ സാധുതയെക്കുറിച്ചു പഠനം നടത്താന്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും സൈനിക കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാല്‍, അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി നീക്കത്തെ പല സര്‍ക്കാര്‍ അഭിഭാഷകരും സൈനികരും എതിര്‍ക്കുകയാണ്.
Next Story

RELATED STORIES

Share it