Pathanamthitta local

വെള്ളൂര്‍ ഏലായില്‍ നിന്ന് മണ്ണ് നീക്കുന്നതിന് കലക്ടറുടെ നിരോധനം

കടമ്പനാട്: മണ്ണടി നിലമേല്‍ വെള്ളൂര്‍ ഏലയില്‍ മണ്ണി മാന്തിയന്ത്രം ഉപയോഗിച്ച് ചാല് കോരിയത് ജില്ലാ കലക്ടര്‍ ഇടപെട്ട് കടമ്പനാട് വില്ലേജ് ഓഫിസര്‍ നിരോധന ഉത്തരവ് നല്‍കി.
ഒരു ദശാബ്ദക്കാലം തരിശുകിടന്ന വെള്ളൂര്‍ ഏലായില്‍ കര്‍ഷകരുടെ കൂട്ടായ പരിശ്രമത്തില്‍ നൂറുമേനി കതിരുവിളയിച്ച ഏലായില്‍ മണ്ണ് മാന്തിയന്ത്രം നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം ലംഘിച്ച് ഇന്നലെ രാവിലെ വീണ്ടും ചാല് കോരി നീരൊഴുക്ക് തടസ്സപ്പെടുത്തിയത് പാടശേഖരസമിതിയുടെയും കര്‍ഷകരുടേയും പരാതിയെതുടര്‍ന്ന് വില്ലേജോഫിസര്‍ നിരോധന ഉത്തരവ് നല്‍കി. നെല്‍വയല്‍ ചാല്‌കോരി നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകര്‍ ഏനാത്ത് പോലിസില്‍ വിവരം അറിയിച്ചിട്ടും പോലിസ് എത്താത്തത് പ്രതിഷേധത്തിന് ഇടവരുത്തി.
വലതുകനാല്‍ പദ്ധതിപ്രകാരം വെളളകുളങ്ങരയില്‍ നിന്നു എത്തുന്നജലം മണ്ണടിതാഴത്തുചിറ, പുന്നയ്ക്കാട്ട് ഏല വെള്ളൂര്‍ ഏല എന്നിവിടങ്ങളില്‍ ജലസേചനത്തിന് എത്തിക്കുന്ന തലകണ്ടമാണ് ചാല് കീറി നികത്താന്‍ സ്വകാര്യവ്യക്തി ശ്രമിക്കുന്നത്. ഇത് മണ്ണടി പ്രദേശത്ത് ഏക്കറുകണക്കിന് ഏലായിലെ കൃഷിയെ സാരമായി ബാധിക്കും.
ഇതിനെതിരേ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
വെള്ളൂര്‍ ഏലായിലെ നെല്‍കൃഷിസംരക്ഷിക്കാന്‍ വേണ്ട നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് സി ശരത്ചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ണടി പ്രകൃതി സംരക്ഷണസമിതി സെക്രട്ടറി അവിനാഷ് പള്ളിനഴികത്ത് , അബ്ദുസ്സലാം, കെ അനില്‍കുമാര്‍, അബ്ദുല്‍ നിയാസ്, രത്‌നാകരപണിക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it