വെള്ളിത്തിരയിലും താരമാവാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: മാസ്മരിക ഫുട്‌ബോളിലൂടെ ലോകം മുഴുവനുമുള്ള ആരാധകരുടെ മനംകവര്‍ന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താന്‍ അഭിനയത്തിലും മോശക്കാരനല്ലെന്നു തെളിയിക്കാനൊരുങ്ങുകയാണ്. ക്രിസ്റ്റിയാനോയുടെ ആത്മകഥ പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി സിനിമയായ റൊണാള്‍ഡോ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യും.
ക്രിസ്റ്റ്യാനോ തന്നെയാണ് ഡോക്യുമെന്ററിയില്‍ മുഖ്യ റോളിലെത്തുന്നത്. ആന്റണി വോങ്കെയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ബാല്യകാലം മുതല്‍ താരം നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഫുട്‌ബോളിലേക്കുള്ള വരവിനെക്കുറിച്ചും ഡോക്യുമെന്ററി തുറന്നുകാട്ടുന്നുണ്ട്.
ക്രിസ്റ്റിയുടെ അഞ്ചു വയസ്സുകാരനായ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും മാതാവ് മരിയ ഡൊളോറസ് ഡോസ് സാന്റോസുമാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നാലാംതവണയും ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയപ്പോഴുള്ള ക്രിസ്റ്റിയുടെ ഹൃദയവേദനയോടെയാണ് സിനിമ ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it