Flash News

വെള്ളാപ്പള്ളി വിശ്വസിക്കാവുന്ന നേതാവ്: കുമ്മനം രാജശേഖരന്‍

കൊച്ചി:വെള്ളാപ്പള്ളി നടേശന്‍ വിശ്വസിക്കാവുന്ന നേതാവാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.കേരളത്തില്‍ മൂന്നാംമുന്നണിക്കുള്ള ചര്‍ച്ചകള്‍ വെള്ളാപ്പള്ളിയുമായി ഉടന്‍ നടത്തുമെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിലെ ഇരുമുന്നണികളും തേജോവധ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്.  ക്ഷേത്രപരിസരങ്ങളില്‍ കച്ചവടം നടത്തുന്ന ഇതര മതസ്ഥരെ ഒഴിപ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാത്തതിനാല്‍ ഇരുവര്‍ക്കുമെതിരേ വക്കീല്‍ നോട്ടീസ് അയക്കും. ആറന്മുള വിമാനത്താവളം ആരുവിചാരിച്ചാലും നടക്കില്ലെന്നും വിമാനത്താവളം നിര്‍മിക്കാന്‍ പത്തനംതിട്ടയില്‍ വേറെ സ്ഥലങ്ങളുണ്ടെന്നും  കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it