Tech

വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവ: സ്വാമി അഗ്നിവേശ്

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ കൈയിലെ കളിപ്പാവയാണ് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെന്ന് സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളിയുടെ യാത്രകൊണ്ട് ഹിന്ദു സമുദായത്തിനൊ കേരളത്തിലെ ജനങ്ങള്‍ക്കൊ ഒരു നേട്ടവുമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ നന്മ ലഭിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം വെള്ളാപ്പള്ളിക്കുണ്ടെങ്കില്‍ ആദ്യം കള്ളുകച്ചവടം നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
കോഴിക്കോട്ടെ മാന്‍ഹോള്‍ അപകടത്തില്‍പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ആത്മത്യാഗത്തെ പരിഹസിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും സ്വാമി വ്യക്തമാക്കി. നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് വര്‍ഗീയ നിറം നല്‍കിയത് അദ്ദേഹത്തിന്റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാണെന്നും സ്വാമി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it