Flash News

വെള്ളാപ്പള്ളിയ്ക്ക് പിന്തുണയില്ലെന്ന് മലബാര്‍ തിയ്യസഭ

കോഴിക്കോട്: ഈഴവരുടെ സംഘടനയായ എസ്.എന്‍.ഡി.പി തിയ്യരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതായി മലബാര്‍ തിയ്യസഭ. തിയ്യര്‍ക്ക് ഈഴവരുമായി യാതൊരുവിധ ബന്ധമില്ലെന്നും ഭാരവാഹികളായ ശ്രീധരന്‍ കിഴക്കെപറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈഴവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് എസ്.എന്‍.ഡി.പിയുടെ ഭരണഘടന പറയുന്നത്. ഇത് മനസിലാക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനാലാണ് മലബാറിലെ തിയ്യര്‍ എസ്.എന്‍.ഡി.പിയില്‍ പ്രവര്‍ത്തിച്ചത്. തിയ്യരെ ഈഴവരായി കാണിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത എസ്.എന്‍.ഡി.പി ഇപ്പോള്‍ രാഷ്ട്രീയ പാര്‍ടിയുണ്ടാക്കി വോട്ടുകൂടി തട്ടാന്‍ ശ്രമിക്കുകയാണ്.

17000 അംഗങ്ങളാണ് തിയ്യസഭക്കു കോഴിക്കോട്ടുള്ളത്. കാട്ടുകള്ളനായ വെള്ളാപ്പള്ളിയുമായി ഒരുതരണത്തിലുള്ള സഹകരണത്തിനും തിയ്യര്‍ തയ്യാറല്ല. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപ്പാര്‍ട്ടിക്ക് മലബാറിലെ തിയ്യരില്‍ നിന്ന് യാതൊരു പിന്തുണയും ഉണ്ടാവില്ല. ശ്രീനാരായണഗുരുവിനെ റോഡിലിറക്കി രാഷ്ട്രീയം കളിക്കുകയാണ് വെള്ളാപ്പിള്ളി ചെയ്യുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലബാര്‍ തിയ്യ സഭ സ്ഥാനാര്‍ഥികളെ നിര്‍ത്തും.

ചില സ്ഥലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ ധാരണയായതായും ഭാരവാഹികള്‍ അറിയിച്ചു. യു.ഡി.എഫാണ് സമുദായത്തിന് കോളജ് അനുവദിച്ചെന്നും  ശ്രീധരന്‍ കിഴക്കെപറമ്പില്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളായ പി റിലേഷ് ബാബു, എം സി സദാനന്ദന്‍, പ്രദീപന്‍ ചാലാക്കുഴി, ശശി ചെറുകോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it