Flash News

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര കണ്ണൂരില്‍

കാസര്‍കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ഇന്നലെയാരംഭിച്ച സമത്വ മുന്നേറ്റ യാത്ര ഇന്ന്് സിപിഎം ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നു. ഇന്നലെ പയ്യന്നൂരില്‍ തങ്ങിയ യാത്രാംഗങ്ങള്‍ രാവിലെ തളിപ്പറമ്പിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ്  പോകുന്നത്. തളിപ്പറമ്പിലാണ് യാത്രയോടനുബന്ധിച്ചുള്ള ജില്ലയിലെ ആദ്യ പരിപാടി. വെള്ളാപ്പള്ളിയെ എട്ടുകാലിമമ്മൂഞ്ഞിനോട് ഉപമിച്ച വിഎസ് അച്യുതാനന്ദന് വെള്ളാപ്പള്ളി സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നു വൈകീട്ട് കണ്ണൂര്‍ ടൗണിലും പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ഒരു കോടി രൂപ വിലമതിക്കുന്ന കാറിലാണ് വെള്ളാപ്പള്ളി നടേശന്‍ യാത്ര നടത്തുന്നത്.
Next Story

RELATED STORIES

Share it