വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്ക് തുടക്കം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാന നിയമസഭയി ല്‍ അക്കൗണ്ട് തുറക്കാന്‍ സാഹചര്യം സൃഷ്ടിക്കാനായി എസ്എ ന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സമത്വ മുന്നേറ്റ യാത്ര തുടങ്ങി. ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ആരോപിച്ചാണ് യാത്ര.ഇന്നലെ രാവിലെ മധൂര്‍ മദനന്തേശ്വര ക്ഷേത്ര പരിസരത്ത് കെടാവിളക്ക് തെളിയിച്ചാണ് യാത്ര തുടങ്ങിയത്. തുടര്‍ന്ന് വൈകീട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പേജാവര്‍ മഠാധി പതി വിശ്വേശ്വര തീര്‍ത്ഥ യാത്രയെ അനുഗ്രഹിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ ഓരോന്നായി ഹനിക്കുകയാണെ ന്നും ന്യൂനപക്ഷ സമുദായ സംഘടനകള്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ പറ്റുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ച് ജാഥ ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രീയമാറ്റം ഉണ്ടാവുമെന്ന് മധൂറില്‍ വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെയാണ് യാത്ര നടത്തുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന കാറിലാണ് വെള്ളാപ്പള്ളി നടേശന്‍ ആഡംബര യാത്ര നടത്തുന്നത്. കേരള സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് ബിജെപിക്ക് അനുകൂലമായ സമീപനം സംജാതമാക്കുകയാണ് യാത്രകൊണ്ട് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it