Pravasi

വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം നിരോധിക്കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ജനങ്ങളെ തെരുവുകലാപത്തിന് വെല്ലുവിളിക്കുന്ന വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം നിരോധിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ നേതൃയോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംഘപരിവാര നേതാക്കളേക്കാള്‍ ഉച്ചത്തില്‍ മുസ്‌ലിം വിരോധം അലറിവിളിച്ച് കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാനുള്ള വര്‍ഗീയ വിഷമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചീറ്റിക്കൊണ്ടിരിക്കുന്നത്.
ജാതിയും മതവും നാടും നോക്കാതെ അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സഹായിക്കാന്‍ മനുഷ്യസ്‌നേഹത്തിന്റെ മധുരവുമായി അഴുക്കുചാലില്‍ ചാടാന്‍ ജാതിമാത്രം പറയുന്ന വെള്ളാപ്പള്ളിയുടെ ഇനത്തില്‍പ്പെട്ടവര്‍ക്ക് കഴിയുമോ. ഹിന്ദുമതത്തിന്റെ അടിത്തറയായ ചാതുര്‍വര്‍ണ്യത്തിന്റെ വേലിക്ക് പുറത്തുനിന്ന് വെപ്രാളം കാട്ടുന്ന വെള്ളാപ്പള്ളി എങ്ങനെയാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമുണ്ടാക്കുന്നത്.
വെള്ളാപ്പള്ളി നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന് തീരാകളങ്കമാണെന്നും നേതാക്കള്‍ പറഞ്ഞു.
കൊല്ലത്ത് ചേര്‍ന്ന യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
അഡ്വ. കെ പി മുഹമ്മദ്, ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം എ സമദ്, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, എം എ അസീസ്, എ കെ ഉമര്‍മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it