kannur local

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ഉയരണം: എസ്ഡിപിഐ

കണ്ണൂര്‍: സമൂഹത്തിലെ അനാചാരങ്ങള്‍ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരേ പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രൂപീകൃതമായ എസ്എന്‍ഡിപിയുടെ തലപ്പത്ത് ഇരിക്കാന്‍ വെള്ളാപ്പള്ളി നടേശന് യോഗ്യതയില്ലെന്ന് എസ്ഡിപിഐ ജില്ലാ സ്ഥാനാര്‍ഥി സംഗമം പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ അന്യമത വിദ്വേഷ പ്രസ്താവനകള്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരേ മതേതര സമൂഹം പ്രതിഷേധിക്ക ണം. മുന്‍കാലങ്ങളിലെന്ന പോലെ ക്ഷേമപെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പോസ്റ്റ് ഓഫിസ് വഴി തന്നെ വിതരണം ചെയ്യണം. ബാങ്ക് വഴി നല്‍കാനുള്ള തീരുമാനം അംഗപരിമിതര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
ജനജീവിതത്തിനു ഭീഷണിയായ തെരുവുനായശല്യം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. നായ്ക്കളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ക്ലാസെടുത്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി ശംസുദ്ധീന്‍ മൗലവി, മുഹമ്മദ് കുഞ്ഞി, എ സി ജലാലുദ്ദീന്‍, ഫാറൂഖ് ഇരിട്ടി, ബഷീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it