Flash News

വെള്ളാപ്പള്ളിയുടെ കൂപ്പുകൈ ചിഹ്നത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് കൂപ്പുകൈ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന്് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തിചിഹ്നവുമായി സാമ്യമുള്ളതിനാലാണ് പരാതി നല്‍കുന്നത്. എഐസിസിയല്ല, കെപിസിസി തന്നെ കമ്മീഷന് പരാതി നല്‍കുമെന്ന് സുധീരന്‍ വ്യക്തമാക്കി.
ഭാരത് ധര്‍മ ജനസേന എന്ന പേരിലുള്ള തന്റെ പാര്‍ട്ടിക്ക് ചിഹ്നം കൂപ്പുകൈയാണെന്നും വെള്ളയും കുങ്കുമവും നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടിയുടെ കൊടിയുടെ നിറമെന്നും സമത്വമുന്നേറ്റയാത്രയ്ക്ക് സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it