വെള്ളാപ്പള്ളിയും കുമ്മനവും കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - എസ്എന്‍ഡിപി സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന് ഇരുവരും വ്യക്തമാക്കി. അതാത് പാര്‍ട്ടികളുടെ വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. കൂപ്പുകൈ ചിഹ്നം അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി പരിപാടികളില്‍ കൊടിയില്‍ കൂപ്പുകൈ ഉപയോഗിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുമ്മനം, വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തോടൊപ്പം, മല്‍സ്യത്തൊഴിലാളികള്‍, പട്ടിക വിഭാഗങ്ങള്‍, ആദിവാസികള്‍ എന്നിവരുടെ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തുവെന്ന് കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം സാമൂഹിക നീതിയും സമത്വവും ആവശ്യപ്പെടുന്നവരെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സൈദ്ധാന്തിക അടിത്തറയുള്ള പാര്‍ട്ടിയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യം കാണാതെ പിന്തിരിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it