വെള്ളാപ്പള്ളിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത്‌സമ്പാദനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള പടയൊരുക്കത്തിനായി ശ്രീനാരായണ ധര്‍മവേദിയുടെ നേതൃത്വത്തില്‍ ബിജു രമേശ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.

വെള്ളാപ്പള്ളിക്കെതിരേ നിലവിലുള്ള അഞ്ചു ക്രിമിനല്‍ കേസുള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ വി എസിനു കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജു രമേശ് അറിയിച്ചു. വി എസിനെ കൂടാതെ കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരനും ഈ തെളിവുകളൊക്കെ നല്‍കും.

നാളെമുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധസമ്മേളനങ്ങള്‍ നടത്തുമെന്നും ധര്‍മവേദി ഭാരവാഹികള്‍ അറിയിച്ചു. ഗോകുലം ഗോപാലന്‍, കെ കെ പുഷ്പാംഗദന്‍, വിനോദ്, ഡോ. സുശീല പങ്കെടുത്തു.
Next Story

RELATED STORIES

Share it