thrissur local

വെള്ളമെത്തിയില്ല; കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ചു

മാള: അഷ്ടമിച്ചിറ പുല്ലംകുളങ്ങര പാടശേഖരത്തിലെ കതിര്‍ വരാറായ ഏക്കറുകണക്കിന് നെ ല്‍കൃഷിക്കായി ചാലക്കുടി ഇറിഗേഷന്‍ കനാലിലൂടെ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേത്യത്വത്തില്‍ അഷ്ടമിച്ചിറ സെന്ററില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്തു. കെ അരവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി എം രാജേഷ്, എം എസ് മൊയ്തീന്‍, വാര്‍ഡംഗം രാധാ ഭാസ്‌കരന്‍, ജോര്‍ജ്ജ് നെല്ലിശ്ശേരി, പി എസ് ശ്രീജിത്ത്, ഷെയ്ഖ് ബാബു, വിനിത സദാനന്ദന്‍, എം കെ രാമക്യഷ്ണന്‍ സംസാരിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗവും ഏരിയ കമ്മിറ്റിയംഗവുമായ ടി പി രവീന്ദ്രനും അഷ്ടമിച്ചിറ ലോക്കല്‍ സെക്രട്ടറി കെ പി പ്രവീണുമാണ് ഇന്നലെ നിരാഹാരമിരുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി എ സി മൊയ്തീനും ജില്ലാ സെക്രട്ടറിയേറ്റംഗമായ പ്രഫ. എം മുരളീധരനും സമരകേന്ദ്രത്തിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വെള്ളം ലഭ്യമാകുന്നത് വരെ വ്യത്യസ്ഥ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it