Flash News

നാട്ടിലെങ്ങും വെള്ളമില്ല; തെരിയാമര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്ക് കല്യാണമില്ല

നാട്ടിലെങ്ങും വെള്ളമില്ല; തെരിയാമര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്ക് കല്യാണമില്ല
X
tariyamar.

ചത്രാപൂര്‍: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വരള്‍ച്ച ബാധിച്ച മധ്യപ്രദേശിലെ തെരിയാമര്‍ വില്ലേജിലെ  ആണ്‍കുട്ടികള്‍ക്ക് ഇത് ദുഖകാലം. വരള്‍ച്ചയെ തുടര്‍ന്ന പ്രദേശത്ത് ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഇവിടെയുള്ള ആണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവാത്തതാണ് ഇവരുടെ ദുഖത്തിന് കാരണം.
ദൈനംദിന ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഇവിടെയുള്ള ആണ്‍കുട്ടികള്‍ വിവാഹത്തിന് പെണ്‍കുട്ടികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.  ഇവിടെ പെണ്‍കുട്ടികളെ കിട്ടാത്തതുമൂലം വിവാഹം മുടങ്ങിയ 60 ആണ്‍കുട്ടികളാണുള്ളത്.
മോഹന്‍ യാദവ് എന്ന 32 കാരന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവാഹം നോക്കുന്നു. വെള്ളമില്ലാത്തതിനാല്‍ ഈ പ്രദേശത്തേക്ക് ആരും പെണ്‍കുട്ടിയെ തരുന്നില്ലെന്ന് ഇവര്‍ പറയുന്നു. തുടര്‍ച്ചയായി പ്രദേശത്ത് വരള്‍ച്ച ബാധിക്കുന്നത് മൂലം മറ്റു പ്രദേശത്തുള്ളവര്‍ പെണ്‍കുട്ടിയെ ഇങ്ങോട്ട് വിവാഹം ചെയ്തു വിടുന്നില്ല. വെള്ളം കിട്ടണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു പ്രദേശത്ത് പോവണം. വെള്ളത്തിനു പരിഹാരമായി പ്രദേശത്ത് ഒരു ഡാം നിര്‍മ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ വേണ്ടപോലെ തങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it