World

വെള്ളപ്പൊക്കം: പാരിസില്‍ ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ കനത്ത വെള്ളപ്പൊക്കം. സെയിന്‍ നദിയുടെ കൈവഴി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കം നഗരജീവിതം ദുസ്സഹമാക്കി. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 1910നു ശേഷം ആദ്യമായാണ് സെയിന്‍ നദിയില്‍ ജലനിരപ്പ് ഇത്രയും വര്‍ധിക്കുന്നത്. വെള്ളപ്പൊക്കം ഫ്രഞ്ച് തലസ്ഥാനത്തെ രൂക്ഷമായി ബാധിച്ചു. പാരിസില്‍നിന്നും 80 കി.മീ. അകലെയുള്ള നീമറസില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 400റോളം അഗ്നിശമന സേനാംഗങ്ങളും പോലിസും ദൗത്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. വടക്കന്‍ യൂറോപ്പില്‍ പലയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു. വെള്ളപ്പൊക്കം ഇനിയും ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it