വെള്ളപ്പൊക്കംപാരിസില്‍ അടിയന്തരാവസ്ഥ

പാരിസ്: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ പാരിസിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായി തുടരുന്ന വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആയിരക്കണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. ലൂവ്ര്, ഓസ്രേ തുടങ്ങിയ പ്രശസ്തമായ മ്യൂസിയങ്ങള്‍ അടച്ചുപൂട്ടി. ചില മെട്രോ പാതകളില്‍ ഗതാഗതം നിര്‍ത്തിവച്ചു. ലോയ്ര്‍, സെയിന്‍ നദികള്‍ കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 പേര്‍ മരിച്ചു. 5000പേരെയാണു പാരിസില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചത്. പാരിസില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള നെമൗര്‍സില്‍ നിന്ന് 3000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് മീറ്ററിലധികമാണു നദികളിലെ ജലനിരപ്പുയര്‍ന്നത്. ചില കെട്ടിടങ്ങളുടെ രണ്ടാംനില വരെ വെള്ളത്താല്‍ മൂടപ്പെട്ടു. പാരിസില്‍ 20,000 വീടുകളില്‍ വൈദ്യുതവിതരണം തടസ്സപ്പെട്ടു. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് നദികളിലെ ജലനിരപ്പ് ആറ് മീറ്ററിലധികം ഉയരുന്നത്. മഴ ഇനിയും ശക്തമാവാമെന്നും വെള്ളപ്പൊക്കം തുടരുമെന്നും കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെക്കന്‍ ജര്‍മനിയിലെ ഏതാനും നഗരങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it