thrissur local

വെള്ളത്തിന്റെ ഗുണനിലവാരം അറിയുന്നതിനു നടപടി ആരംഭിച്ചു

ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിയിലെ പൈപ്പ് പൊട്ടി പുറത്തുവരുന്ന വെള്ളത്തിന്റെ ഗുണനിലവാരം അറിയുന്നതിന് പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.
പൈപ്പില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം ശാസ്ത്രീയമായി പരിശോധിച്ച് ഫലം ഉള്‍പ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ കമ്പനിയോട് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടും. ഇതിനായി തിങ്കളാഴ്ച കമ്പനിക്ക് അധികൃതര്‍ നോട്ടീസ് നല്‍കും. അതേ സമയം ഇപ്പോള്‍ പൈപ്പില്‍ നിന്നു തോട്ടിലേക്ക് വെള്ളം കമ്പനി ഒഴുക്കുന്നില്ല.
ഉല്‍പ്പാദനം ഗണ്യമായി കുറച്ചതും നിലവില്‍ പുറത്തേക്കുള്ള വെള്ളം കമ്പനി വളപ്പില്‍ തന്നെ കെട്ടിനിര്‍ത്തുന്നതും കൊണ്ടാണ് ഡിസ്റ്റാര്‍ജ് പൈപ്പിലൂടെ വെള്ളം വരാത്തത്. ഇതിനിടെ സമരസമിതി പ്രവര്‍ത്തകര്‍ പൈപ്പ് പൊട്ടിയ സ്ഥലത്ത് രാവും പകലും കാവല്‍ നില്‍ക്കുകയാണ്.
കമ്പനി രഹസ്യമായി പൈപ്പ് നന്നാക്കാതിരിക്കാനാണ് കാവല്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംഘര്‍ഷാവസ്ഥ സംജാതമായ സാഹചര്യത്തില്‍ കമ്പനി പരിസരത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it