thrissur local

വെളിയംങ്കോട് അഴിമുഖപ്രദേശംവിനോദ സഞ്ചാരകേന്ദ്രമാക്കണമെന്ന്

അണ്ടത്തോട്: വെളിയംങ്കോട് ഗ്രാമപ്പഞ്ചായത്തിലെ വെളിയംങ്കോട് അഴിമുഖപ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. മലപ്പുറം-തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ കണ്ടല്‍കാടുകള്‍ നിറഞ്ഞ ഒരുപ്രദേശം കൂടിയാണ് വെളിയംങ്കോട് അഴിമുഖവും പുഴയോരവും.കടലും-പുഴയും ചേരുന്ന പ്രത്യേക സൗന്ദര്യവും കണ്ടല്‍കാടുകള്‍ കൊണ്ട് സമൃദ്ധമായ പ്രകൃതിസൗന്ദര്യം തുളുമ്പതും കായല്‍ വലയം വെച്ചുകിടക്കുന്ന മാട്ടുമ്മല്‍ തുരുത്ത് ദ്വീപുംവിനോദ സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷികുന്നുണ്ട്.പെരുന്നാള്‍ ദിനങ്ങള്‍, ഓണം , വിഷു തുടങ്ങിയുള്ള ആഘോഷങ്ങളില്‍ നിരവധി പേരാണ് വെളിയംങ്കോട് അഴിമുഖവും,മാട്ടുമ്മല്‍ തുരുത്ത് ദ്വീപും കാണാനെത്തുന്നത്.

ബോട്ട് സര്‍വീസ് നടത്താന്‍ ഏറെ അനുയോജ്യമായതാണ് വെളിയങ്കോട് കായല്‍. മാട്ടുമ്മല്‍ തുരുത്ത് ദ്വീപിലേക്ക് ജില്ലാപഞ്ചായത്ത് ഗതാഗതയോഗ്യമാക്കിയ പാലം നിര്‍മിച്ചത് വിനോദസഞ്ചാരികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. വെളിയംങ്കോട് അഴിമുഖപ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാനായി ഗ്രാമ-ബ്ലോക്ക് ജില്ലാപഞ്ചായത്തുകളുടെ സഹകരണത്തോടെ ടൂറിസം മന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.വെളിയങ്കോട് ടൗണ്‍,പാമ്പന്റോഡ്, ബീവിപ്പടി, കിണര്‍ എന്നിവിടങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ വഴിയെല്ലാം വെളിയങ്കോട് തുറമുഖത്തേക്ക് എത്താമെന്നത് വിനോദസഞ്ചാരികളെ ഗതാഗതതടസ്സമില്ലാതെ ഇങ്ങോട്ടെത്തിക്കുന്നു. വിനോദസഞ്ചാരകേന്ദ്രമാകുമ്പോള്‍ പുതിയറോഡ് അനുവധികേണ്ടതിനാല്‍ നാട്ടുകാരുടെ കാത്തിരിപ്പിന് ഫലം ഉണ്ടാകുമെന്നതാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it