വെല്ലൂര്‍ കോളജിലെ സ്‌ഫോടനത്തിന് കാരണം ഉല്‍ക്ക

ചെന്നൈ: ആകാശത്തുനിന്ന് ഉല്‍ക്ക വീണതാണ് വെല്ലൂര്‍ ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജിലെ സ്‌ഫോടനത്തിനു കാരണമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ കോളജിലെ ഡ്രൈവര്‍ കാമരാജ് മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാമരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരുലക്ഷവും പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നല്‍കുമെന്ന് ജയലളിത പറഞ്ഞു. സ്‌ഫോടനത്തില്‍ കോളജ് ബസ്സുകളുടെയും കെട്ടിടത്തിന്റെയും ചില്ലുകള്‍ തകര്‍ന്നു. ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍ കാംപസില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it