palakkad local

വെറ്റിലച്ചോലയില്‍ വനവിഭവ സംഭരണകേന്ദ്രം തുടങ്ങി

മണ്ണാര്‍ക്കാട്: വിവാദങ്ങള്‍ക്ക് വിരാമമായെന്ന സൂചനയുമായി ഇരുമ്പകച്ചോല വെറ്റിലച്ചോല വന സംരക്ഷണ സമിതിയുടെ വനവിഭവ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ആദിവാസികള്‍ വനത്തില്‍ നിന്ന് ശേ—രിക്കുന്ന വിഭവങ്ങള്‍ ശേ—രിച്ച് വില്‍പ്പന നടത്തുന്നതിനാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു.
ആദിവാസി കോളനയില്‍ കളി സ്ഥലത്തിനു നീക്കിവെച്ച സ്ഥലത്താണ് കേന്ദ്രം നിര്‍മ്മിക്കുന്നതെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഇവര്‍ക്ക് പിന്തുണയുമായി സിപിഐയും രംഗത്തുവന്നതോടെ കോളനി നിവാസികള്‍ രണ്ട് ചേരിയായി.
കേന്ദ്രത്തെ ചൊല്ലി വാക്കു തര്‍ക്കവും സം—ഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു. പോലിസും വനപാലകരും റവന്യു അധികാരികളും കോളനിയിലെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് ആദിവാസികള്‍ക്ക് മോചനമാകുമെന്ന് വനസംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വെറ്റിലച്ചോല വനസംരക്ഷണ സമിതി പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it