wayanad local

വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം തുടരുന്നു; മൃഗാശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കല്‍പ്പറ്റ: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിവരുന്ന പണിമുടക്ക് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭനത്തില്‍. കടുത്ത വേനലും പകര്‍ച്ചവ്യാധികളും തീറ്റ വസ്തുക്കളുടെയും പച്ചപ്പുല്ലിന്റെയും ദൗര്‍ലഭ്യവും മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം മറ്റൊരു ആഘാതമായി. ഈ കാലത്ത് കര്‍ഷകര്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളുടെ ആശ്വാസമാവേണ്ടിയിരുന്ന വിവിധ പദ്ധതി ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കാതായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യുന്നതിനുള്ള സൗകര്യം പോലും ഇല്ലാതായി.
പ്രതികൂല കാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന കുരളടപ്പന്‍, തൈലേരിയാസിസ്, ബബീസിയോസിസ് എന്നീ രോഗങ്ങള്‍ ജില്ലയില്‍ പലയിടങ്ങളിലുമുണ്ട്. എന്നാല്‍, ഇവ യഥാസമയം രോഗനിര്‍ണയം നടത്തുന്നതിനും ചികില്‍സിക്കുന്നതിനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം സമരംമൂലം ഇപ്പോള്‍ ലഭ്യമല്ല.
മൃഗാശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നില്ല. മൃഗചികില്‍സകളും നടക്കുന്നില്ല. വളര്‍ത്തു നായകളില്‍ ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന പാര്‍വോ വൈറല്‍ രോഗത്തിനും ഡിസ്റ്റംബര്‍ രോഗത്തിനും ചികില്‍സ കിട്ടാതെ ഉടമസ്ഥര്‍ വിഷമിക്കുന്നു. തെരുവുനായ ശല്യത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന റാബീസ് ഫ്രീ കേരള പദ്ധതി പോലും അവതാളത്തിലായി. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കി കാര്‍ഷിക മേഖലയെ സംരക്ഷിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അടുത്ത വര്‍ഷത്തെ പദ്ധതികളുടെ രൂപീകരണത്തിന് കൂടിക്കൊണ്ടിരിക്കുന്ന വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നിന്നും പ്രൊജക്റ്റ് നിര്‍മാണത്തില്‍ നിന്നും നിര്‍വഹണോദ്യോഗസ്ഥരായ വെറ്ററിനറി ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതും കര്‍ഷകരെ തന്നെയാണ് ബാധിക്കുന്നത്.പ്പെടുത്തും.
Next Story

RELATED STORIES

Share it