വെര്‍ജിനിയ- റോമിന് ഇനി വനിതാ മേയര്‍

റോം: റോമിലെ ആദ്യ വനിതാ മേയറായി വെര്‍ജിനിയ റാഗി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിവിരുദ്ധ പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി (ഡിപി)യേക്കാള്‍ വന്‍ ഭൂരിപക്ഷമാണു നേടിയത്.
റോമിലും ടുറിനിലും വന്‍ വിജയം നേടിക്കൊണ്ട് ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ ശക്തി അറിയിച്ചിരിക്കുകയാണ് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്. പ്രധാനമന്ത്രി മറ്റിയോ റെന്‍സിയുടെ നേതൃത്വത്തിലുള്ള ഡിപി മിലാനിലും ബോലോനയിലും വിജയം നേടി.
2018ല്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വ വിരുദ്ധ പാര്‍ട്ടി കൂടിയായ ഫൈവ്സ്റ്റാര്‍ ശക്തമായ വിജയം നേടിയേക്കുമെന്നതിന്റെ സൂചനകളാണ് റോമിലെ ഫലം നല്‍കുന്നത്. ടുറിനിലും വനിതാസ്ഥാനാര്‍ഥിയായ ചിയാര അപ്പെന്‍ഡിനോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it