വെയര്‍ഹൗസിങ് കോര്‍പറേഷന്‍ നിയമനം; ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

കൊച്ചി: സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ നിയമനങ്ങള്‍ നടത്തിയതു സംബന്ധിച്ച ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. അന്വേഷണ റിപോര്‍ട്ട് 30നകം തയ്യാറാക്കി നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. അസിസ്റ്റന്റ് മാനേജര്‍, ക്ലാസ് ഫോര്‍ തസ്തികകളില്‍ കോഴവാങ്ങി നിയമനം നടത്തിയെന്നു കാട്ടി ആലുവ സ്വദേശി ആര്‍ ജയന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
മുന്‍ ചെയര്‍മാന്‍ ജി മോഹന്‍ദാസ്, മുന്‍ മാനേജിങ് ഡയറക്ടര്‍ സുബൈര്‍ഖാന്‍, മുന്‍ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി കെ മോഹനന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്. അടുത്ത ദിവസംതന്നെ വിജിലന്‍സ് ഇവരില്‍ നിന്നു മൊഴിയെടുക്കും. നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് ദിവസങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ വെയര്‍ഹൗസിങ് ആസ്ഥാനത്ത് പരിശോധന നടത്തുകയും ടി വൈ യൂസഫ്, മുന്‍ ചെയര്‍മാന്‍ ജി മോഹന്‍ദാസ് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it